ADVERTISEMENT

കുമരകം ∙ പൂജ അവധിക്കാലമായതോടെ കുമരകത്തേക്കു കൂടുതൽ സഞ്ചാരികളുടെ വരവായി. കായൽ യാത്രയ്ക്കാണു സഞ്ചാരികൾ പ്രധാനമായും എത്തുന്നത്. 25 ഹോട്ടലുകൾ, 110 ഹൗസ്ബോട്ടുകൾ എന്നിവയിൽ ആയിരത്തിലേറെ മുറികളാണു കുമരകത്തുള്ളത്. ഹോംസ്റ്റേകളിലെ മുറികൾ വേറെയും. നാളത്തേക്കു ഹൗസ്ബോട്ടുകൾ മുഴുവനും ബുക്കിങ്ങായി. വരും ദിവസങ്ങളിലും മികച്ച ബുക്കിങ്ങുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേ എന്നിവിടങ്ങളിലും വിനോദ സഞ്ചാരികളുടെ തിരക്കായി.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗ്രാമീണ പാക്കേജുകൾ എല്ലാം സജീവമായി. കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം നിർത്തിവച്ചിരുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് ഉൾപ്പെടെ സഞ്ചാരികൾക്കായി വീണ്ടും ഒരുക്കുന്നു. കെടിഡിസി വാട്ടർസ്കേപ്സിലും സഞ്ചാരികൾ എത്തിത്തുടങ്ങി. മോട്ടർ ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവയും മണിക്കൂർ അടിസ്ഥാനത്തിൽ കായൽ കാഴ്ചകളിലേക്കു സഞ്ചാരികളെ എത്തിക്കുന്നു. ഒരു ദിവസം മുഴുവൻ ഹൗസ്ബോട്ടിൽ കഴിയുന്ന സഞ്ചാരികളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com