യുവാവിനെ മർദിച്ച് സഹോദരിയോട് അതിക്രമം: 2 പേർ പിടിയിൽ
Mail This Article
×
അയർക്കുന്നം ∙ യുവാവിനെ ആക്രമിച്ചശേഷം പ്രായപൂർത്തിയാകാത്ത സഹോദരിയെ കടന്നുപിടിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. നരിമറ്റം സരസ്വതി ഭവനം അശ്വിൻ (20), പറമ്പുകര ഇലഞ്ഞിവേലിൽ ടോണി ഇ.ജോർജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവും പ്രതികളും നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്നും വാക്കുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഇവർ അക്രമം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. എസ്എച്ച്ഒ ആർ.മധു, എസ്ഐ എജിസൺ, സിപിഒമാരായ അനൂപ്, ഗിരീഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.