കോട്ടയം ജില്ലയിൽ ഇന്ന് (04-10-2022); അറിയാൻ, ഓർക്കാൻ

kottayam-ariyan-map.jpg.image.845.440
SHARE

ജലവിതരണം മുടങ്ങും

ഏറ്റുമാനൂർ ∙ നഗരസഭയുടെ പുതിയ ഓഫിസ് കെട്ടിടം പണിയുന്നതിനു മുന്നോടിയായി പൈപ്പ് ലൈൻ മാറ്റുന്ന പണികൾ വിവിധ സ്ഥലങ്ങളിൽ നടത്തുന്നതിനാൽ ഇന്നും നാളെയും മറ്റന്നാളും ചില മേഖലകളിൽ ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു. ഏറ്റുമാനൂർ ടൗൺ, ഏറ്റുമാനൂർ അമ്പലം ഭാഗം, കാട്ടാത്തി മേഖല, പൊലീസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങുന്നത്.

ഗുണഭോക്തൃ പട്ടിക

അതിരമ്പുഴ∙ ഗ്രാമപ്പഞ്ചായത്ത് 2022 / 23 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ പ്രസിദ്ധീകരിച്ചു. ഗുണഭോക്തൃ പട്ടിക പരിശോധിച്ച് ഇതിന്മേലുള്ള ആക്ഷേപം 10 വരെ ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കാം.

ക്ലീനർ ഒഴിവ് 

തൃക്കൊടിത്താനം ∙ കൊക്കോട്ടുചിറ പാർക്കിൽ ക്ലീനർ കം ലൈഫ് ഗാർഡ് ആൻഡ് ടിക്കറ്റ് കലക്ടർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18ന് മുൻപായി തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.

കോഴിക്കുഞ്ഞ് വിതരണം

പാലാ ∙ സോഷ്യൽ വെൽഫെയർ സൊസൈറ്റി ബിവി 380 ഇനത്തിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഹൈടെക് കോഴിക്കൂടുകളും 6നു രാവിലെ 9.30 മുതൽ സെന്റ് തോമസ് പ്രസിനു സമീപമുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വിതരണം ചെയ്യും. ഫോൺ: 90745 56724.

സ്പോട് അഡ്മിഷൻ

പാലാ ∙ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിൽ എംബിഎ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷനു വേണ്ടി കൂടിക്കാഴ്ച 6നു രാവിലെ 10നു നടത്തും. ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിലധികം മാർക്കോടെ ഡിഗ്രി പാസായവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 70347 37399.

പൂഞ്ഞാർ ∙ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ്ങിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 6,7 തീയതികളിൽ സ്പോട് അഡ്മിഷൻ നടത്തും. എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും പങ്കെടുക്കാം. ഫോൺ: 98951 87685. വെബ്സൈറ്റ്: www.cep.ac.in

അധ്യാപക ഒഴിവ്

വിളക്കുമാടം ∙ ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ 6നു രാവിലെ 10നു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തണം.

ക്യുആർ കോഡ് 

പായിപ്പാട് ∙ ഗ്രാമപ്പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് പതിപ്പിക്കാൻ പഞ്ചായത്ത് നിയോഗിച്ച ഉദ്യോഗസ്ഥർ  6 മുതൽ എത്തുമെന്നും പതിപ്പിക്കുന്ന ക്യുആർ കോഡ് നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ പിഴ ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജോലി ഒഴിവ് 

കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിത വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 7ന് 11ന് സ്കൂളിൽ എത്തണം .

വൈദ്യുതി മുടങ്ങും

പൊൻകുന്നം∙ കെഎസ്ആർടിസി, കുഴിക്കാട്ടുപടി പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായും പൊൻകുന്നം ടൗൺ, 20-ാം മൈൽ, തോണിപ്പാറ പ്രദേശങ്ങളിൽ ഉച്ച വരെ  ഭാഗികമായും വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}