ചങ്ങനാശേരി ∙ ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന ആഹ്വാനവുമായി ചങ്ങനാശേരി അതിരൂപതാ മഹായോഗം. ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ച പദ്ധതികളോടു സഹകരിക്കും. മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയവും ലഹരിക്കെതിരെയുള്ള പോരാട്ടവും പൂരകങ്ങളല്ല. ലഹരി മാഫിയയ്ക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രഫ. ജെ.സി.മാടപ്പാട്ട് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
സിബിസിഐ വക്താവ് വി.സി.സെബാസ്റ്റ്യൻ, ഫാ. ഡോ.സ്കറിയ കന്യാക്കോണിൽ, ആന്റണി ആറിൽച്ചിറ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ അമല, പിആർഒ ജോജി ചിറയിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി, എഫ്സിസി മദർ ജനറൽ സിസ്റ്റർ ലിറ്റി എന്നിവർ പ്രസംഗിച്ചു.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപത നിയുക്ത സഹായ മെത്രാൻ ഫാ. ഡോ. തോമസ് പാടിയത്ത്, വികാരി ജനറൽ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.