അപകടം വിട്ടൊഴിയാതെ ഏറ്റുമാനൂർ സെൻട്രൽ ജം‌ക്‌ഷൻ

HIGHLIGHTS
  • നീണ്ടൂർ റോഡിൽ നിയന്ത്രണ വിട്ട കാർ കുരുശുപളളിയുടെ ഭാഗത്തേക്ക് ഇടിച്ചു കയറി
  ഏറ്റുമാനൂർ സെൻട്രൽ ജംക്​ഷനിൽ ഇന്നലെ സന്ധ്യയോടെ ഉണ്ടായ വാഹനാപകടം. കുട്ടികളടക്കം 4 വഴിയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏറ്റുമാനൂർ സെൻട്രൽ ജംക്​ഷനിൽ ഇന്നലെ സന്ധ്യയോടെ ഉണ്ടായ വാഹനാപകടം. കുട്ടികളടക്കം 4 വഴിയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
SHARE

ഏറ്റുമാനൂർ ∙ എംസി റോഡിൽ തവളക്കുഴിയ്ക്ക് പിന്നാലെ സെൻട്രൽ ജംക്‌ഷനിലും അപകടം വിട്ടൊഴിയുന്നില്ല. ഇന്നലെ സന്ധ്യയോടെ സെൻട്രൽ ജംക ്ഷനിൽ നീണ്ടൂർ റോഡിൽ നിയന്ത്രണ വിട്ട കാർ കുരുശുപളളിയുടെ ഭാഗത്തേക്ക് ഇടിച്ചു കയറി. കാൽനടയാത്രക്കാരായ 2 കുട്ടികൾ അടക്കം 4 പേർ ഓടി രക്ഷപ്പെട്ടു. എന്നാൽ എതിരെ വന്ന ബൈക്കിൽ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ,  മുകളിലേക്ക് ഉയർന്നു റോഡിൽ തെറിച്ച് വീണു. പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കളത്തൂർ സ്വദേശിയാണ്. അപകടത്തെ തുടർന്നു വളരെ നേരം നീണ്ടൂർ, അതിരമ്പുഴ റോഡിലും എംസി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. നവരാത്രി അവധി ദിനമായതിനാൽ സെൻട്രൽ ജംക് ഷനിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA