മഞ്ചൽ ഇനി യാത്ര അവസാനിപ്പിച്ച് ചരിത്രക്കാഴ്ചയാകുന്നു; സംരക്ഷിച്ചു ചില്ലുകൂട്ടിൽ സ്ഥാപിച്ചു

  മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിലെ മഞ്ചൽ.
മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിലെ മഞ്ചൽ.
SHARE

മുണ്ടക്കയം ∙ മഞ്ചൽ ഇനി യാത്ര അവസാനിപ്പിച്ച് ചരിത്രക്കാഴ്ചയാകുന്നു. മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിലെ 100 വർഷത്തോളം പഴക്കമുള്ള മഞ്ചൽ സംരക്ഷിച്ചു ചില്ലുകൂട്ടിൽ സ്ഥാപിച്ചു. മൃതദേഹങ്ങൾ സംസ്കാരച്ചടങ്ങുകൾക്കായി വിലാപയാത്രയായി പള്ളിയിലേക്കു കൊണ്ടുവരാൻ മുൻപു നിർമിച്ചതാണു മഞ്ചൽ. 2 പേർ ചേർന്നാണു മഞ്ചൽ വലിച്ചിരുന്നത്.

പ്രാർഥനകളും വിലാപഗാനങ്ങളും കേട്ട് വഴികളിൽ കാത്തുനിൽക്കുന്നവർക്കു മൃതദേഹം കാണാനും കഴിയുമായിരുന്നു. മഞ്ചലിന്റെ ഉപയോഗം കുറഞ്ഞതോടെയാണു സംരക്ഷിച്ചു സൂക്ഷിക്കാൻ തീരുമാനിച്ചതെന്നു വികാരി റവ. അലക്സാണ്ടർ ചെറിയാൻ, ട്രസ്റ്റി ബോബിന മാത്യു എന്നിവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}