ADVERTISEMENT

കോട്ടയം ∙ ആളും അനക്കമില്ലാതെ തിരുനക്കര മുനിസിപ്പൽ കോംപ്ലക്സ്. കഴിഞ്ഞദിവസം വരെ വ്യാപാരികൾ തിങ്ങിക്കൂടി കച്ചവടം നടത്തിയിരുന്ന ഇവിടെ ഇന്നലെ വിരലിലെണ്ണാവുന്ന ലോട്ടറി തൊഴിലാളികളും കടല വിൽപനക്കാരും മാത്രമാണുണ്ടായിരുന്നത്. ബസുകൾ സാധാരണ രീതിയിൽ സ്റ്റാൻഡിൽ കയറിയിറങ്ങി. 52 കടമുറികളുണ്ടായിരുന്ന കോംപ്ലക്സ് തീർത്തും വിജനമായിരുന്നു.

പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒഴിപ്പിച്ചവരിൽ ഇവിടെ 10 മുതൽ 45 വർഷം വരെ കച്ചവടം നടത്തിയവരുണ്ട്. ഇവരിൽ ഭൂരിഭാഗവും ഇന്നലെ നഗരസഭാ കാര്യാലയത്തിലെ റവന്യു ഓഫിസിലെത്തി കടമുറികളുടെ താക്കോലുകൾ കൈമാറി. പുനരധിവാസം ഉറപ്പാക്കുമെന്ന നഗരസഭയുടെ ഉറപ്പിലാണ് എല്ലാവരും മുറികൾ ഒഴി‍ഞ്ഞത്. 8 വ്യാപാരികൾ പുനരധിവാസം നൽകണമെന്ന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

താഴത്തെ നിലയിലുള്ളവർക്കു കൽപക സൂപ്പർമാർക്കറ്റിരിക്കുന്ന കെട്ടിടം പൊളിച്ചതിനു ശേഷം അവിടെ താൽക്കാലികമായി സൗകര്യം നൽകുമെന്നും 2,3 നിലകളിലുള്ളവരെ നാഗമ്പടം സ്റ്റാൻഡ്, റെസ്റ്റ് ഹൗസ്, തിരുവാതുക്കൽ എന്നിവിടങ്ങളിലേക്കു മാറ്റുമെന്നും നഗരസഭ ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ കടമുറികളിൽ നൽകേണ്ട വാടകയെപ്പറ്റി 6നു ചേരുന്ന ഫിനാൻസ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.

12നുകൗൺസിൽ യോഗത്തിൽ ആർക്കിടെക്ടുമാർ പുതിയ കെട്ടിടത്തിന്റെ പ്രസന്റേഷൻ നടത്തും. ശേഷം കൂടുന്ന കൗൺസിൽ യോഗത്തിൽ സർവേ റിപ്പോർട്ട് അവതരിപ്പിക്കും. ഇതു കൗൺസിൽ അംഗീകരിച്ചതിനു ശേഷമാണു പൊളിക്കുന്നതിനു ടെൻഡർ നടപടികൾ ആരംഭിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com