5 വർഷംമുൻപ് കാണാതായ ആഭരണം കാറിൽനിന്ന് കിട്ടി; ഹാൻഡ് ബ്രേക്കിനടിയിൽ അത് ഭദ്രമായിരുന്നു

HIGHLIGHTS
  • കൈച്ചെയിൻ തിരികെക്കിട്ടിയത് കാർ അറ്റകുറ്റപ്പണിക്കിടെ
കാറിൽനിന്നു കണ്ടെടുത്ത കൈച്ചെയിൻ.
SHARE

കുമരകം ∙ അഞ്ചു വർഷം മുൻപു നഷ്ടപ്പെട്ട സ്വർണാഭരണം കാറിൽനിന്ന് തിരികെ ലഭിച്ചു. കവണാറ്റിൻകര കായലിൽ ഗോപീഷിന്റെ 2 പവൻ വരുന്ന കൈച്ചെയിനാണു കിട്ടിയത്. വിമുക്തഭടൻ കായലിൽ പറമ്പിൽ പ്രവീൺകുമാറിന്റേതാണു കാർ. അന്ന്, അപകടത്തിൽപെട്ട ഒരാളെ ഈ കാറിൽ കോട്ടയത്തെ ആശുപത്രിയിലേക്കു ഗോപീഷ് കൊണ്ടുപോയിരുന്നു. കാറിനകത്തും പോയ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ചെയിൻ കിട്ടിയില്ല.

കഴിഞ്ഞദിവസം പ്രവീൺകുമാർ കാർ കോട്ടയത്തെ വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്കു നൽകി. ജോലിക്കിടെ ഹാൻഡ് ബ്രേക്കിനടിയിൽനിന്ന് വർക്‌ഷോപ് ജീവനക്കാരൻ തിരുവാർപ്പ് സ്വദേശി വിനീതിനാണ് ആഭരണം കിട്ടിയത്. വിവരമറിഞ്ഞപ്പോൾ പ്രവീണിനു സുഹൃത്ത് ഗോപീഷിന്റെ കൈച്ചെയിൻ നഷ്ടപ്പെട്ട കാര്യം ഓർമവന്നു. ഗോപീഷ്  വിദേശത്തായതിനാൽ അച്ഛൻ എ.പി.ഗോപി ആഭരണം ഏറ്റുവാങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA