ADVERTISEMENT
കോട്ടയം ∙ ചങ്ങനാശേരി അഖിൽ ഭവനിൽ ആത്മിക് എ.നാഥിനൊപ്പം അച്ഛൻ അഖിൽ നാഥ് എത്തിയത് ക്രച്ചസിന്റെ സഹായത്തോടെ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അഖിൽ 2021 മാർച്ചിൽ ജോലി കഴിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് അഖിൽ തെറിച്ചുവീണത് പാഞ്ഞുവന്ന ലോറിക്ക് അടിയിലേക്ക്. വലതു കാലിലൂടെ ലോറി കയറിയിറങ്ങി. കാൽപാദം മുറിച്ചുമാറ്റേണ്ടി വന്നു. ഏകമകൻ ആത്മിക്കിന് അന്ന് ഒന്നര വയസ്സാണു പ്രായം. നിശ്ചയദാർഢ്യത്തിനു മുന്നിൽ തളരാതെ പിടിച്ചുനിന്ന അഖിൽ അച്ഛന്റെ കടയിൽ ജോലി ചെയ്യുന്നു.ഓട്ടമാറ്റിക് കാർ ഓടിച്ചാണ് അഖിൽ വിദ്യാരംഭത്തിനെത്തിയത്. അമ്മ സുഭിയും ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com