ADVERTISEMENT

ഗാന്ധിനഗർ ∙ കടയിൽ പോയ യുവതി വീട്ടിലേക്കു മടങ്ങിവരുന്നതിനിടെ ഭർത്താവിന്റെ കൺമുന്നിൽ ട്രെയിൻ തട്ടി മരിച്ചു. ഗാന്ധിനഗർ ചുള്ളിക്കൽ സജി ജോർജിന്റെ (ഓട്ടോ ഡ്രൈവർ) ഭാര്യ ജൈനയാണു (37) മരിച്ചത്. ഇന്നലെ വൈകിട്ട് 5.45ന് ആണ് അപകടം. സാധനങ്ങളുമായി പാളത്തിലൂടെ നടന്നുവരവേ ട്രെയിൻ വരുന്നതുകണ്ട് അടുത്ത പാളത്തിലേക്കു മാറിയെങ്കിലും അപ്രതീക്ഷിതമായാണ് ഈ പാളത്തിലൂടെ എൻജിൻ ബോഗി എത്തിയത്. ഇതിനിടയിൽ പെട്ട ജൈന ട്രെയിനിന്റെ വശങ്ങളിൽ തട്ടി പാളത്തിനടിയിലേക്കു വീണു. വീടിന്റെ സമീപത്തു വച്ചായിരുന്നു ദുരന്തം. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലെ കന്റീൻ ജീവനക്കാരിയാണ്. കോട്ടയം മോഡൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ജിത്തു മകനാണ്. 

വഴിയില്ലാതെ അറുപതോളം കുടുംബങ്ങൾ

ഇരട്ടപ്പാത വന്നപ്പോൾ നടപ്പാത വേണമെന്നാവശ്യപ്പെട്ടു ശബ്ദമുയർത്തിയ ജൈനയാണ് ഇന്നലെ അടിച്ചിറയ്ക്കു സമീപം ട്രെയിൻ തട്ടി മരിച്ചത്. പാതയ്ക്ക് എതിർവശത്ത് അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇരട്ടപ്പാത എത്തിയതോടെ ഇവിടെ താമസിക്കുന്നവർ വഴിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തിലൂടെ നടപ്പാത അനുവദിച്ചാൽ സ്ഥലത്തിനു വാടക നൽകാൻ തയാറാണെന്നു കോട്ടയം നഗരസഭ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com