ADVERTISEMENT

കോട്ടയം∙ മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് തടസ്സപ്പെട്ട ജോലികൾ തടസങ്ങൾ നീക്കി പ്രവർത്തനം പുനരാരംഭിച്ചു. തോമസ് ചാഴികാടൻ എംപിയുടെ ആവശ്യപ്രകാരം മീനച്ചിൽ ആറിന്റെ ആഴം കൂട്ടൽ നടപടികൾ പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി.

മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും നടത്തുന്ന ജോലികളിൽ, ചുങ്കം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ താഴത്തങ്ങാടി വള്ളംകളി നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണമെന്ന് എം.പി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ താഴത്തങ്ങാടി ഭാഗത്ത് ഇന്ന് പ്രവൃത്തികൾ ആരംഭിച്ചു. തോമസ് ചാഴികാടൻ എംപിയുടെയും മേജർഇറിഗേഷൻ എ എക്‌സിയുടേയും സാന്നിധ്യത്തിൽ ആണ് താഴത്തങ്ങാടിയിൽ ആഴം കൂട്ടൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com