രമണിക്കും ചന്ദ്രനും സന്തോഷം; വീടൊരുക്കാൻ പ്രവാസി

  പള്ളിക്കത്തോട് ഇളംപള്ളിയിൽ വീടില്ലാതെ ഒറ്റമുറി ഷെഡിൽ കഴിയുന്ന ഓമകുന്നേൽ ചന്ദ്രനെയും രമണിയെയും പാമ്പാടി പൊത്തൻപുറം കടവുംഭാഗം പള്ളി വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗം സന്ദർശിക്കുന്നു.
പള്ളിക്കത്തോട് ഇളംപള്ളിയിൽ വീടില്ലാതെ ഒറ്റമുറി ഷെഡിൽ കഴിയുന്ന ഓമകുന്നേൽ ചന്ദ്രനെയും രമണിയെയും പാമ്പാടി പൊത്തൻപുറം കടവുംഭാഗം പള്ളി വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗം സന്ദർശിക്കുന്നു.
SHARE

പള്ളിക്കത്തോട് ∙ ലൈഫ് പദ്ധതിയിൽ എന്നു വീട് കിട്ടുമെന്നറിയാതെ ദയനീയാവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസം. ഇടിഞ്ഞു വീഴാറായ ഒറ്റമുറി ഷെഡിൽ രോഗത്തോടു മല്ലിട്ടു കഴിയുന്ന ഇളംപള്ളി ഓമകുന്നേൽ ചന്ദ്രനും (58) രമണിക്കും (55) വീടു നിർമിച്ചു നൽകാ‍ൻ വിദേശമലയാളി തയാറായി. ഇവരുടെ ദയനീയാവസ്ഥ ‘മലയാള മനോരമ’യിലൂടെ അറിഞ്ഞാണു നടപടി.

യുഎസിൽ ബിസിനസ് നടത്തുന്ന പാമ്പാടി കടവുംഭാഗത്തെ പുതുക്കുളത്ത് പ്രതീഷ് തോമസാണു വീടു പണിതു നൽകുക. മാതാപിതാക്കളായ പി.സി.തോമസിന്റെയും ലിസമ്മയുടെയും 50ാം വിവാഹ വാർഷികത്തിന്റെ ഭാഗമായും പൊത്തൻപുറം കടവുംഭാഗം പള്ളി വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ പൗരോഹിത്യ രജത ജൂബിലി ഭവന പദ്ധതിയുടെയും ഭാഗമായാണ് ഇതെന്നു പ്രതീഷ് തോമസ് പറഞ്ഞു.

ചന്ദ്രനെയും രമണിയെയും സന്ദർശിച്ച ഫാ.കുര്യാക്കോസ് കടവുംഭാഗം സന്തോഷവാർത്ത അറിയിച്ചപ്പോൾ ഇരുവരും കൂപ്പു കൈകളോടെ മിഴികൾ വിതുമ്പി നിന്നു. പൗരോഹിത്യ രജതജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന ആറാമത്തെ വീടാണിത്. ഇഴജന്തുക്കളുടെ വരെ ശല്യം അനുഭവപ്പെടുന്ന ഒറ്റ മുറിയിലാണ് ചന്ദ്രനും അമ്മിണിയും താമസിക്കുന്നത്.

3 വർഷമായി പക്ഷാഘാതവും അപസ്മാരവും ശ്വാസംമുട്ടലും അനുഭവപ്പെടുന്ന കിടപ്പുരോഗിയാണ് ചന്ദ്രൻ. കേൾവിക്കുറവും ഹൃദ്രോഗവും രണമിയെ അലട്ടുന്നു. വീടിനു വേണ്ടി പഞ്ചായത്തിൽ ഉൾപ്പെടെ ഇവർ പല വാതിലുകൾ മുട്ടിയിട്ടും നടപടിയുണ്ടായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}