ADVERTISEMENT

വെള്ളൂർ ∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം കല്ലുവേലി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം– എറണാകുളം മെമുവിൽ യാത്ര ചെയ്ത പത്തനംതിട്ട തണ്ണിത്തോട് സ്വദേശി രാഹുലാണ് (34) രക്ഷപ്പെട്ടത്. സ്റ്റേഷൻ അടുത്തെത്തിയതോടെ ട്രെയിനിന്റെ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 

ട്രെയിൻ ഫുട്ബോർഡിൽ നിന്നോ ഇരുന്നോ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. റെയിൽവേയുടെ നിയമത്തിനെതിരുമാണ്. 200 കിലോയോളം ഭാരമുണ്ട് ബോഗിയുടെ വാതിലിന്. വാതിലിനു സമീപത്തെ കമ്പിയിൽ കൈകൾ പിടിച്ചു തൂങ്ങി നിൽക്കുന്നവരെ കാണാം. കാറ്റു വരുമ്പോൾ വാതിൽ പെട്ടെന്ന് അടയാനുള്ള സാധ്യതയുണ്ട്. വാതിലിൽ നിൽക്കുന്നയാൾ തെറിച്ചു പോയേക്കാം.

ഡോറിന്റെ സമീപത്തു യാത്ര ചെയ്തിരുന്ന രാഹുൽ പെട്ടെന്നു ട്രെയിനിൽ നിന്നു താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ നാട്ടുകാർ ഓടിക്കൂടി രാഹുലിനെ റെയിൽ പാളത്തിനു സമീപത്തു നിന്നു മാറ്റുകയും പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വെള്ളൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com