വൈക്കത്ത് കേമം ഗജവിരുന്ന്; ഗജപൂജയും ആനയൂട്ടും കാണാൻ ആയിരങ്ങൾ

elephant-at-temple
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ആനയൂട്ട്.
SHARE

വൈക്കം ∙ ജനങ്ങളിൽ ആവേശം നിറച്ച് ആനയൂട്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഒൻപതാം ദിനത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും കാണാൻ ആയിരങ്ങൾ എത്തി. ഇന്നലെ രാവിലെ തിരുനക്കര ശിവൻ എന്ന കരിവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപിച്ച് ഗജപൂജ നടത്തി. 

വ്യാഘ്രപാദ തറയ്ക്ക് സമീപം കിഴക്കേ ആനപ്പന്തലിൽ‌ കരിമ്പടം വിരിച്ച് അതിനുമുകളിൽ വെള്ളപ്പട്ടു വിരിച്ച് അതിലാണ് ആനയെ നിർത്തിയത്. വെള്ളിവിളക്കുകളും കർപ്പൂര ദീപക്കാഴ്ചയും ചടങ്ങിനു ശോഭയേകി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. 

ആനയൂട്ടിന് പുതുപ്പള്ളി സാധു, കുന്നത്തൂർ രാമു, കാഞ്ഞിക്കാട്ട് ശേഖരൻ, തിരുനക്കര ശിവൻ തുടങ്ങിയ 13 ഗജരാജാക്കൻമാർ പങ്കെടുത്തു സത്യഗ്രഹ സ്മാരക ആശ്രമം സ്കൂളിന്റെ നേതൃത്വത്തിലാണ് ആനയൂട്ട് നടത്തിയത്.നിറഞ്ഞ പുരുഷാരത്തിന് മുൻപിലേക്ക് ആനകൾ വൈക്കം സൈലേഷിന്റെ വിവരണങ്ങൾക്കൊപ്പം എത്തിയപ്പോൾ ആർപ്പുവിളികളോടെ കാണികൾ വരവേറ്റു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS