ADVERTISEMENT

പാറേച്ചാൽ ∙ അപകടക്കെണി ഒരുക്കി പാറേച്ചാൽ ബൈപാസ്. മേൽപാലങ്ങളിലെ സമാന്തര റോഡ് താഴ്ന്നതോടെ വാഹനയാത്രക്കാർ ഭീഷണിയിൽ. എംസി റോഡിലൂടെ എത്തുന്ന യാത്രികർ നഗരത്തിൽ പ്രവേശിക്കാതെ തിരുവാതുക്കൽ, കുമരകം ഭാഗത്തേക്ക് എത്താൻ ആശ്രയിക്കുന്ന റോഡാണിത്.

മേൽപാലത്തിന്റെ സമാന്തര പാതയിൽ പാകിയ ‍ഇന്റർലോക്ക് ടൈലുകൾ താഴ്ന്നതാണ് അപകടക്കെണിയാകുന്നത്. മുൻപ് ഈ ഭാഗത്തെ റോഡ് സമാനരീതിയിൽ താഴ്ന്നതോടെയാണ് ഇന്റർലോക്ക് പാകിയത്. പാലവും റോഡും തമ്മിലുണ്ടായ ഉയര വ്യത്യാസം കാരണം കാറുകളുടെ അടിഭാഗം പലപ്പോഴും ഉരഞ്ഞാണ് ഇറങ്ങുന്നത്. വേഗത്തിലെത്തുന്ന വാഹനയാത്രക്കാർ പലപ്പോഴും ഈ ഭാഗം ശ്രദ്ധിക്കില്ല.

വാഹനം പെട്ടെന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങുമ്പോഴായിരിക്കും അപകടം അറിയുന്നത്. നിയന്ത്രണം നഷ്ടമായി അപകടത്തിൽ പെടുന്നതും പതിവാണ്. വഴിവിളക്ക് ഇല്ലാത്തതു രാത്രിയിൽ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇതിലെ എത്തിയ തടിലോറി അപകടത്തിൽ പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com