ADVERTISEMENT

കോട്ടയം ∙ ഹയാ–ഹയാ താളത്തിനൊപ്പം 20 മുതൽ ഖത്തറിൽ പന്തുരുളുമ്പോൾ ആവേശത്തിൽ ആറാടാൻ അക്ഷരനഗരിയിലെ കാൽപന്ത് പ്രേമികളും ഒരുങ്ങുന്നു. പലയിടങ്ങളിലും താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും മതിലുകളിൽ ചിത്രങ്ങളും നിരന്നു. ‘ഇത്തവണ കപ്പ് അർജന്റീനയ്ക്ക് തന്നെ, മെസ്സിയും കൂട്ടരും ഉറപ്പായും കപ്പടിച്ചിരിക്കും ഇല്ലിക്കൽ കവലയ്ക്കു സമീപം പഴയ ഉരുപ്പടികളുടെ ബിസിനസ് നടത്തുന്ന ഷാജി പള്ളിക്കാര്യവും കൂട്ടരും ഉറപ്പിക്കുന്നു.

കട്ട അർജന്റീന ആരാധകനായ ഷാജിയും സമീപത്തെ ക്ലബ്ബിലെ സുഹൃത്തുക്കളും ചേർന്ന് പ്രിയ താരമായ മെസ്സിയുടെ 18 അടി ഉയരമുള്ള കട്ടൗട്ടാണ് ഇല്ലിക്കൽ ജംക്‌ഷനിൽ സ്ഥാപിച്ചത്.യാത്രക്കാർ വാഹനം നിർത്തി കട്ടൗട്ടിനൊപ്പം നിന്ന് സെൽഫി പകർത്തുന്നുണ്ട്. ആദ്യം 20 അടി ഉയരത്തിൽ നിർമിക്കാനാണ് തീരുമാനിച്ച തെങ്കിലും വൈദ്യുത ലൈനുകൾ സമീപത്തുകൂടി പോകുന്നതിനാൽ ഉയരം കുറച്ചു. ഞായറാഴ്ച മത്സരം ആരംഭിക്കുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഒരുമിച്ചിരുന്ന്കളി കാണാൻ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ഇവർ.

മാണി സി.കാപ്പൻ ബ്രസീലിന് ഒപ്പം

 മാണി സി. കാപ്പൻ
മാണി സി. കാപ്പൻ

പാലാ∙ ഖത്തർ ലോകകപ്പിന്റെ ആവേശത്തിരയിൽ പാലായുടെ ജനപ്രതിനിധിയും മുൻ വോളിതാരവും കായികപ്രേമിയുമായ മാണി സി. കാപ്പൻ എംഎൽഎയും പങ്കുചേരുന്നു. ഇഷ്ട ടീമിനെ തിരഞ്ഞെടുക്കാൻ മലയാള മനോരമ സ്പോർട്സ് പേജിൽ ഒരുക്കിയ കൂപ്പൺ പൂരിപ്പിച്ച അദ്ദേഹം പ്രിയ ടീം ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലാണെന്ന് പറയുന്നു. ലോകകപ്പിൽ ബ്രസീൽ മുത്തമിടുമെന്ന് അദ്ദേഹത്തിന് നൂറു ശതമാനം ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com