ADVERTISEMENT

വൈക്കം ∙ ഭർത്താവിനൊപ്പം പ്രഭാതസവാരിക്കു പോയ വീട്ടമ്മ ടിപ്പ‍ർ ലോറി ഇടിച്ച് മരിച്ചു. കുലശേഖരമംഗലം കൊച്ചുപ്ലാം വീട്ടിൽ മത്തായി പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30നു ടോൾ–ചെമ്മനാകരി റോഡിൽ തേവടി പാലത്തിനു സമീപമാണ് അപകടം.

സമീപത്തെ വീട്ടുമുറ്റത്തു നിന്ന് പിന്നോട്ടെടുത്ത ടിപ്പർ ലോറി, റോഡിലൂടെ നടന്നുപോകുകയായിരുന്ന ത്രേസ്യാമ്മയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.മക്കൾ: അനൂപ്, അനീറ്റ (നഴ്സിങ് വിദ്യാർഥി). സംസ്കാരം ഇന്നു 10നു ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com