നാഗാലാൻഡിൽ നിന്നു ലോറിയിൽ കയറി; പെരുമ്പാമ്പ് പട്ടിത്താനം കവലയിലിറങ്ങി

snake-image
പെരുമ്പാമ്പിനെ പട്ടിത്താനം കവലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ ചാക്കിലാക്കി രക്ഷപ്പെടുത്തുന്നു.
SHARE

ഏറ്റുമാനൂർ∙ നാഗാലാൻഡിൽ നിന്നു ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് പട്ടിത്താനം കവലയിലിറങ്ങി. ഓട്ടോറിക്ഷാ തൊഴിലാളികൾ പാമ്പിനെ രക്ഷിച്ച് ചാക്കിലാക്കി വനം വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം.കോട്ടയത്തേക്കു പുറപ്പെട്ട ലോറിക്ക് അടിയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്.ഇതറിയാതെയാണ് ഡ്രൈവർ കിലോമീറ്ററുകളോളം വാഹനം ഓടിച്ചത്. പട്ടിത്താനം കവലയിൽ ഉച്ചഭക്ഷണം കഴിക്കാനായി വാഹനം നിർത്തിയപ്പോൾ ചൂടു സഹിക്കാനാവാതെ പാമ്പ് പുറത്തുചാടി. 

പെരുമ്പാമ്പിനെ ആദ്യം കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദാണ്. വിവരം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. ഓട്ടോതൊഴിലാളികൾ കാട്ടിക്കൊടുത്തപ്പോഴാണ് സംഭവം ലോറി ഡ്രൈവർഅറിയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും വരെ കാത്തിരുന്നാൽ പെരുമ്പാമ്പ് വാഹനത്തിനടിയിൽപെട്ട് അപകടത്തിലാകുമെന്നു മനസ്സിലാക്കിയ തൊഴിലാളികൾ രക്ഷാ പ്രവർത്തനം തുടങ്ങി.  30 കിലോ തൂക്കവും12 അടി നീളവുമുള്ള പാമ്പിനെ ചാക്കിലാക്കാൻ ആദ്യം നാട്ടുകാരൊന്നു ഭയന്നു. ഓട്ടോറിക്ഷാ തൊഴിലാളി തങ്കച്ചൻ മുന്നിട്ടിറങ്ങിയതോടെ ആളു ചാക്കിലായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA