ADVERTISEMENT

കോട്ടയം ∙ ഫാഷനും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒരുമിച്ചു ‘ഉത്സവ് 2022’ പ്രദർശന–വിപണന മേള. റൗണ്ട് ടേബിൾ 79ന്റെ വനിതാവിഭാഗമായ ലേഡീസ് സർക്കിൾ 48ന്റെ നേതൃത്വത്തിൽ ചാലുകുന്ന് ബെഞ്ചമിൻ ബെയ്‌ലി ഹാളിലാണു മേള നടന്നത്. . മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു ഉദ്ഘാടനം ചെയ്തു. 

രേണു ജേക്കബ് ഉപ്പൂട്ടിൽ ആദ്യ വിൽപന നിർവഹിച്ചു. കോട്ടയം ലേഡീസ് സർക്കിൾ 48 ഏരിയ വൺ ചെയർപഴ്സൻ യാമിനി കാർത്തികേയൻ വിശിഷ്ടാതിഥിയായി. ലേഡീസ് സർക്കിൾ 48 ചെയർപഴ്സൻ ഡോ. കൃഷ്ണപ്രിയ മേളയ്ക്കു നേതൃത്വം നൽകുന്നു. മേളയിൽ നിന്നു ലഭിക്കുന്ന വരുമാനം ലേഡീസ് സർക്കിൾ 48ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. 

ഡൽഹി, ജയ്പുർ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങളാണു മേളയുടെ പ്രധാന ആകർഷണം. 44 ബ്രാൻഡുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള 18 ബ്രാൻഡുകളുമുണ്ടായിരുന്നു.

ബോമ്മ്ര, ഓൻജ് ബൈ ഒകെജെ സിഗ്നെറ്റ്, സമ്മർ ഹൗസ്, ശിവാനി ഭാർഗവ, സിൽക്ക്‌ വേം ബുട്ടീക്, അന്ദാസ് ബൈ ജ്യോതി ധാവൻ, മറം എന്നീ ബ്രാൻഡുകളുടെ സ്റ്റാളുകളുണ്ട്. സാരി, കുർത്തി, കുട്ടികളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗ്, ചെരിപ്പ്, ഫർണിഷിങ് ഉൽപന്നങ്ങൾ എന്നിവ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com