ADVERTISEMENT

ജലവിതരണം മുടങ്ങും

കോട്ടയം ∙ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം പൈപ്പ് ലൈനിൽ ചോർച്ചയുള്ളതിനാൽ  നഗരസഭയിലെ 48, 49, 23, 24, 25 13, 14 വാർഡുകളിൽ ജലവിതരണം മുടങ്ങും. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും.

കാലിത്തീറ്റ വിതരണം

കൂരോപ്പട ∙ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം 29 ന് 10 ന് സംഘത്തിൽ നടത്തും. ഗുണഭോക്താക്കൾ അന്നു തന്നെ വാങ്ങണം.

പാമ്പാടി ∙ ഈസ്റ്റ് സംഘത്തിലെ കാലിത്തീറ്റ വിതരണം നാളെ 11 മുതൽ ഒന്നു വരെ നടത്തും. പുതുക്കിയ വില 60 കിലോ – 900 രൂപ, 75 കിലോ – 1125 രൂപ.

സ്പോട് അഡ്മിഷൻ 

മറ്റക്കര ∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക് എൻജിനീയറിങ്, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ശാഖകളിലേക്ക് 29 വരെ സ്പോട് അഡ്മിഷൻ നടത്തും. ഫോൺ: 7907325067, 9947130573.

മീൻ‌കൃഷി പരിശീലനം 

മണർകാട് ∙ വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കറിക്കൊരു മീൻ എന്ന പേരിൽ വീട്ടിലെ മീൻ‌കൃഷി പദ്ധതി പരിശീലനം നൽകും. ഡിസംബർ 3 നാണു പരിശീലനം. റജിസ്റ്റർ ചെയ്യണം. ഫോൺ – 9633723305.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com