ADVERTISEMENT

ആർപ്പൂക്കര ∙ താളലയങ്ങളുടെ മേളപ്പെരുക്കവുമായി മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും ആർപ്പൂക്കരയെ ത്രസിപ്പിച്ചു.സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വലിയ കാഴ്ചശ്രീബലി, ദേശവിളക്ക്, ദേശതാലപ്പൊലി, താലപ്പൊലി എന്നിവയ്ക്ക് പ്രൗഢിയേകി ആൽത്തറ മേളമൊരുക്കി മട്ടന്നൂരും സംഘവും. കാട്ടാമ്പാക്ക് വേലകളി സംഘം വേലയും സേവയും അവതരിപ്പിച്ചു.  സതീഷ്ചന്ദ്രന്റെ മയൂരനൃത്തം മിഴിവേകി.വർണ വിസ്മയം ഒരുക്കിയ കുടമാറ്റം വേറിട്ട കാഴ്ചയായി. ഇന്ന് മട്ടന്നൂരും പെരുവനവും താളഗോപുരം തീർക്കും. രാവിലെ 8നു ശ്രീബലിക്ക് മട്ടന്നൂരും സംഘവും പഞ്ചാരിമേളമൊരുക്കും.

വൈകിട്ട് 5ന് കാഴ്ചശ്രീബലി. 6.10നു സേവ പന്തലിൽ ദീപക്കാഴ്ച. പെരുവനം കുട്ടൻമാരാരും അറുപതിൽപരം കലാകാരന്മാരും പങ്കെടുക്കും. 8.30നു വലിയ വിളക്ക്. കലാവേദിയിൽ വൈകിട്ട് 9നു ഗാനമേള. പള്ളിവേട്ട ദിവസമായ നാളെ രാവിലെ 8നു ശ്രീബലി. പഞ്ചാരിമേളം – പെരുവനം കുട്ടൻമാരാരും സംഘവും. 11.30നു പ്രസാദമൂട്ട്. 5നു കാഴ്ച ശ്രീബലി. സ്പെഷൽ പഞ്ചവാദ്യം – പരക്കാട് മഹേന്ദ്ര മാരാർ. 11നു പള്ളിനായാട്ട്. കലാവേദിയിൽ ഉച്ചയ്ക്ക് ഒന്നിനു കലാനിലയം അനിൽകുമാറിന്റെ ഓട്ടൻതുള്ളൽ. വൈകിട്ട് 9നു ഭരതനാട്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com