ADVERTISEMENT

കോട്ടയം ∙ കൈപ്പുഴയ്ക്ക് ബസ്ടിക്കറ്റെടുത്താൽ കാണാം ക്രിസ്റ്റ്യാനോ (13), ബെബെറ്റോ(11), റോണാൾഡോ (10), റൊമാരിയോ (7) എന്നിവരെ. വഞ്ചിയിൽവീട്ടിൽ അവർ തകർത്ത് ഫുട്ബോൾ കളിക്കുകയാവും. കുളങ്ങര അലക്സ് ഉതുപ്പിന്റെയും ബെസി ജോസിന്റെയും മക്കളാണ് അവർ. ചെറുപ്പത്തിൽ അലക്സിന്റെ മനസ്സിലും ഗ്രൗണ്ടിലും ഇരമ്പിനിറഞ്ഞ ഫുട്ബോൾ ആവേശത്തിന്റെ ഓർമയാണ് ഈ നാലു പേരുകളും. സ്കൂളിലെയും കോളജിലെയും സ്പോർട്സ് ചാംപ്യനായിരുന്ന അലക്സ് മക്കൾക്ക് നൽകിയ പേരുകളോട് ഭാര്യ ബെസിക്കും പ്രിയമേറെ. അലക്സ് കുവൈത്തിലും ഭാര്യ ബെസി അയർലൻഡിലും നഴ്സാണ്.

മാർ മാക്കിൽ പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസിലാണ് ക്രിസ്റ്റ്യാനോ. ബെബറ്റോ ആറിലും. റോണാൾഡോ നാലിലും പഠിക്കുന്നു. ഇളയ റൊമാരിയോ അവിടെ ഒന്നാം ക്ലാസിലാണ്. സ്കൂളിലും ഗ്രാമത്തിലും ഇവർ മിന്നുംതാരങ്ങളാണ്. അമ്മവീടായ കൈപ്പുഴ വഞ്ചിയിൽ വീട്ടിൽ താമസിക്കുന്ന ഇവരുടെ കളി കാണാൻ മുത്തച്ഛൻ കെ.എൻ.ജോസിനും മുത്തശ്ശി ആലീസിനും ഏറെ സന്തോഷം. ക്രിസ്റ്റ്യാനോയുടെയും റൊമാരിയോയുടെയും ഇഷ്ട ടീം അർജന്റീനയാണ് ഇഷ്ട താരം മെസ്സിയും. ബെബറ്റോയ്ക്ക് ഇഷ്ടം ബ്രസിലീനോടാണ്, താരം നെയ്മാറും. റോണാൾഡോയ്ക്ക് ഇഷ്ടം റോണാൾഡോയെ തന്നെ. സംശയമെന്താ, ഇഷ്ട ടീം പോർച്ചുഗലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com