ADVERTISEMENT

പാമ്പാടി ∙ ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. വെള്ളൂർ പൊന്നപ്പൻ സിറ്റി വട്ടക്കണ്ടത്തിൽ അനൂപ് വി.കരുണാകരൻ  (31), കാട്ടാംകുന്ന് അരോളിക്കൽ അജിത്ത് ഷാജി (20),വെള്ളൂർ കണ്ണംകുളം ആരോമൽ മധു  (20), വെള്ളൂർ   കൈതത്തറ റിറ്റൊമോൻ റോയ് (21) എന്നിവരാണ് അറസ്റ്റിലായത്.

അനൂപും സുഹൃത്തുക്കളും ചേർന്ന്  ടിപ്പർ ലോറി ഡ്രൈവർ  സുനിലിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഗുണ്ടാപ്പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തി. സംഭവത്തിനു തലേദിവസവും, സുനിൽ ടിപ്പറുമായി വരുമ്പോൾ പ്രതികൾ കാട്ടാംകുന്ന് ഭാഗത്ത് തടഞ്ഞു. ടിപ്പർ ലോറി ഓടിക്കണമെങ്കിൽ 5,000 രൂപ തരണമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നാണ് ഇവർ ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ട് കമ്പിവടി കാണിച്ച് ഭീഷണിപ്പെടുത്തിയത്.

വഴങ്ങാതിരുന്ന സുനിലിനെ ആക്രമിക്കാൻ ശ്രമിച്ചു.  അയൽക്കാർ ഓടിക്കൂടിയപ്പോൾ ഇവർ കടന്നു.  ആരോമൽ മധു, റിറ്റൊ മോൻ  എന്നിവരെ  ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പാമ്പാടി എസ്എച്ച് സുവർണ കുമാർ, എസ്ഐ ലെബി മോൻ,ബിജേഷ്, പി.സി.സുനിൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com