ADVERTISEMENT

മീനടം ∙ മിന്നലേറ്റ് വീടിനു വ്യാപക നാശനഷ്ടം. മറ്റപ്പള്ളിൽ സിജുവിന്റെ വീടിനാണു  നാശം. സമീപത്തെ 2 വീടുകൾക്കും മിന്നലേറ്റിട്ടുണ്ട്. കുരിക്കക്കുന്നു പള്ളിക്കു സമീപം ടവറിലെ പ്രധാന വൈദ്യുത ലൈൻ പൊട്ടിവീണു.ഇന്നലെ വൈകിട്ട്  അപ്രതീക്ഷിത മഴയെത്തുടർന്നാണ് മിന്നൽ.സിജുവിന്റെ വീടിന്റെ വയറിങ് ,ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായി നശിച്ചു. 

വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജനൽ ചില്ലുകൾ തകർന്നു. ഭിത്തികളിൽ വിളളലുണ്ടായി. പുറംഭിത്തി തുളഞ്ഞ നിലയിലാണ്. മിന്നലിന്റെ ആഘാതത്തിൽ മുറ്റം ഉഴുതു മറിച്ച നിലയിലായി.

വീട്ടുമുറ്റത്തെ മതിലിന്റെ തൂണിന്റെ കെട്ടുകൾ ഉൾപ്പെടെ തകർന്നു.  പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം, പഞ്ചായത്ത് അംഗം റെജി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉടൻ സ്ഥലത്ത് എത്തിയിരുന്നു. മറ്റപ്പള്ളി ജോയി, മറ്റപ്പള്ളി കൊച്ചുമോൻ എന്നിവരുടെ വീടുകളിലും മിന്നലേറ്റു നാശനഷ്ടമുണ്ട്. 

വീടിനും  കാറിനും തകരാർ 

പാലാ ∙ മിന്നലേറ്റ് വീടിനും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും തകരാർ സംഭവിച്ചു. ഭരണങ്ങാനം-ചൂണ്ടച്ചേരി റോഡിൽ ചിറ്റാനപ്പാറ തറപ്പേൽ ജോസഫ് കുരുവിളയുടെ വീട്ടിൽ ഇന്നലെ  വൈകിട്ട് 3.45നാണ് സംഭവം. മുറ്റത്തെ  തറയോടുകൾ പൊട്ടിത്തെറിച്ചു. മേൽക്കൂരയ്ക്കും കാറിനും തകരാറുണ്ടായി. വീടിന്റെ ഭിത്തിക്കും തകരാർ സംഭവിച്ചു.വയറിങ്ങും വൈദ്യുതോപകരണങ്ങളും നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com