ADVERTISEMENT

കോട്ടയം ∙ അമിതഭാരം കയറ്റുന്ന വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കാനും അമിതഭാരം ഇറക്കിക്കാനുമുള്ള നിർദേശം കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ടതിനൊപ്പം, അധികമായി വരുന്ന ഭാരത്തിനു നികുതി കൂടി ഈടാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ നിർദേശം. ഇങ്ങനെ നികുതി ഈടാക്കിയാൽ അധികഭാരം അംഗീകൃത ഭാരമായി മാറുമെന്ന നിയമപ്രശ്നമുള്ളപ്പോഴാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നികുതി അടയ്ക്കുന്ന തൂക്കത്തിലും അധികമായി കയറ്റുന്ന ഭാരത്തിനാണ് ഓവർലോഡ് എന്നു പറയുന്നത്. നികുതി ഈടാക്കിയാൽ പിന്നെ അമിതഭാരത്തിനു നികുതി ഈടാക്കാനോ ഭാരം ഇറക്കിക്കാനോ കഴിയില്ല. അഥവാ ഏതെങ്കിലും ഉദ്യോഗസ്ഥൻ പിഴ ഈടാക്കിയാലോ ഇറക്കിച്ചാലോ പിഴ ലഭിക്കുന്നയാൾ കോടതിയെ സമീപിച്ചാൽ ഉദ്യോഗസ്ഥൻ കുടുങ്ങും.

അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവും നിലവിലുണ്ട്. ഇതോടൊപ്പം ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്. അമിതഭാരത്തിനു നടപടി സ്വീകരിക്കാത്തതിനു കോടതിയലക്ഷ്യക്കേസും മോട്ടർ വാഹന വകുപ്പിനെതിരെ നടക്കുന്നുണ്ട്. 

അമിതഭാരം സ്ഥിരമായി കയറ്റുന്ന ലോറി ഉടമകൾ മാസപ്പടി കൊടുക്കുന്നതു കാരണം പരിശോധന നടക്കാറില്ലെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം. പുതിയ ഉത്തരവും ഫലത്തിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങളെ സഹായിക്കാനാവും ഉതകുക എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com