ADVERTISEMENT

എരുമേലി ∙ മണ്ഡല തീർഥാടനം ആരംഭിച്ച് ആദ്യ 10 ദിവസം എരുമേലി കെഎസ്ആർടിസി ഡിപ്പോയുടെ വരുമാനം 22.48 ലക്ഷം രൂപ. ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന കലക്‌ഷനെന്ന് അധികൃതർ. ഇതുവരെ 300 ൽ പരം സർവീസുകളാണ് എരുമേലി ഡിപ്പോ പമ്പയിലേക്കു നടത്തിയത്. പമ്പാ സർവീസിനായി 10 ബസുകളാണ് അനുവദിച്ചിട്ടുള്ളത്. പൊൻകുന്നം ഡിപ്പോയുടെ 2 ബസുകൾ കൂടി എരുമേലിയിൽ നിന്നു സർവീസ് നടത്തുന്നുണ്ട്.

ഭക്തജനത്തിരക്ക് പരിഗണിച്ച് 5 ബസുകൾ കൂടി അധികമായി അനുവദിച്ചു. ഈ ആഴ്ച അവസാനത്തോടെ ബസുകൾ എത്തും. നിലവിൽ വർക്‌ഷോപ് വാഹനവും ലഭിച്ചിട്ടുണ്ട്. 40 ജീവനക്കാരാണു പമ്പാ സർവീസിനായി എരുമേലിയിൽ ഉള്ളത്. മറ്റു ജില്ലകളിൽ നിന്നുള്ള ബസുകളും എരുമേലി ബസ് സ്റ്റാൻഡിൽ എത്തുന്നുണ്ട്.

എരുമേലിയിൽ കച്ചവടം നടപ്പാത കയ്യേറി

എരുമേലി ക്ഷേത്രത്തിനു മുന്നിലെ കച്ചവടം നടപ്പാത കയ്യേറി. കാൽനടയാത്രക്കാർ പേട്ടക്കവല മുതൽ റോഡിലൂടെ നടക്കേണ്ട അവസ്ഥ. ധർമശാസ്താ ക്ഷേ ത്രം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും കടകളാണു നടപ്പാതയിലേക്ക് ഇറക്കി കച്ചവടം നടത്തുന്നത്. കാൽനടയാത്രക്കാരും തീർഥാടകരും റോഡിലേക്ക് ഇറങ്ങിയാണ് നടന്നു പോകുന്നത്.

ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ആഴ്ച റോഡ് അരികിലൂടെ നടന്നു പോയ തീർഥാടകനെ പിന്നിലൂടെ വന്ന തീർഥാടകരുടെ വാഹനം ഇടിച്ചിരുന്നു. നടപ്പാത പൂർണമായും കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യം ചെയ്യണമെന്നാണ് ആവശ്യം.

അയ്യപ്പസേവാ സംഘം ക്യാംപ് തുടങ്ങി

അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ക്യാംപും ക്യാംപിലെ ശുദ്ധജല പദ്ധതിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ അധ്യക്ഷത വഹിച്ചു. 

അഖില ഭാരത അയ്യപ്പസേവാസംഘം എരുമേലി അന്നദാന ക്യാംപിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ 
കുളത്തുങ്കൽ എംഎൽഎ നിർവഹിക്കുന്നു.
അഖില ഭാരത അയ്യപ്പസേവാസംഘം എരുമേലി അന്നദാന ക്യാംപിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കുന്നു.

എബിഎഎസ്എസ് ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാർ, ദേവസ്വം അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ. ശ്രീധര ശർമ, ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ്, പഞ്ചായത്തംഗം നാസർ പനച്ചി, എബിഎസ്എസ് എക് സിക്യൂട്ടീവ് അംഗം ഗോവിന്ദ പത്മൻ, സംസ്ഥാന ട്രഷറർ പി.വി. സുരേഷ്, അസിസ്റ്റന്റ് ക്യാംപ് ഓഫിസർ ദക്ഷിണാമൂർത്തി ഡിണ്ടിഗൽ, ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി എന്നിവർ പ്രസംഗിച്ചു.

അയ്യപ്പ സേവാ കേന്ദ്രം തുടങ്ങി 

മുണ്ടക്കയം ഇൗസ്റ്റ് ∙ ശബരിമല അയ്യപ്പസേവാ സമാജം, സേവാഭാരതി എന്നിവയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ സേവാ കേന്ദ്രം ബോയ്സ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആരംഭിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെ യ്തു. സ്വാമി സരസ്വതി തീർഥപാദർ‌, ഫാ.ദീപു പുത്തൻപറമ്പിൽ, സേ വാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ജെ.ദിനേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനൻ, രേഖ ദാസ്,

പെരുവന്താനം എസ്എച്ച്ഒ വി.കെ.ജയപ്രകാശ്, മുണ്ടക്കയം എസ്എച്ച്ഒ എ.ഷൈൻ കുമാർ, അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ്, ബോയ്സ് എ സ്റ്റേറ്റ് മാനേജർ കുര്യൻ ജോർജ്, പി.ജി.സുരേഷ് കുമാർ, കെ.ജി.രാജേഷ് ആർ.രഞ്ജിത്ത്, കെ.ബി.മധു എന്നിവർ പ്രസംഗിച്ചു.

വെർച്വൽ ക്യൂ ഇത് വരെ 2152

എരുമേലിയിൽ ഇതു വരെ വെർച്വൽ ക്യു സേവനം ഉപയോഗിച്ചത് 2152 തീർഥാടകർ. ക്ഷേത്രത്തിനു സമീപം ദേവസ്വം ഹാളിനോടു ചേർന്നാണ് ക്യു റജിസ്ട്രേഷൻ. എരുമേലി ഉൾപ്പെടെ 10 കേന്ദ്രങ്ങളിലാണ് ദേവസ്വം ബോർഡ് വെർച്വൽ ബുക്കിങ് കൗണ്ടർ ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com