ADVERTISEMENT

വാഴൂർ ∙ ആ രണ്ടു മരങ്ങളും കൂടി കെട്ടിടം തന്നെ ഇല്ലാതാക്കുമെന്ന് ഭയന്ന് നാട്ടുകാർ. വില്ലേജ് ഓഫിസിനോട് ചേർന്നു നിൽക്കുന്ന പ്ലാവും വാക മരവുമാണ് 4 വർഷം മുൻപു നിർമിച്ച കെട്ടിടത്തിന് ഭീഷണിയായിരിക്കുന്നത്. മരങ്ങൾ മുറിച്ചുനീക്കാൻ അടിയന്തര നടപടി തേടി കലക്ടർക്ക് അപേക്ഷ നൽകിയിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ്.

മരത്തിന് വളരാൻ മുറിക്കുന്നത് കെട്ടിടം

മരങ്ങൾ വളരാൻ കെട്ടിടത്തിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റുകയാണ്. പ്ലാവ് വളർന്നതോടെ കെട്ടിടത്തിന്റെ ഷേഡ് മുറിച്ചുമാറ്റി വഴി ഒരുക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നത്. വാകമരത്തിനു വളരാൻ മേൽക്കൂര പൊളിക്കേണ്ട അവസ്ഥയാണ്.

ഈ വിലയ്ക്ക് ആരു വാങ്ങും?

രണ്ടു മരങ്ങളും ലേലം ചെയ്യുന്നതിനായി അനുമതി ലഭിച്ചിരുന്നു. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് മരത്തിന്റെ വില സർക്കാർ മാനദണ്ഡ പ്രകാരം നിശ്ചയിച്ചത്. വനംവകുപ്പിന്റെ വിലയ്ക്ക് മരങ്ങൾ ലേലത്തിൽ എടുക്കാൻ കരാറുകാർ തയാറായില്ല. ഈ വിലയ്ക്ക് മരങ്ങൾ ലേലത്തിൽ എടുക്കാൻ കഴിയില്ലെന്ന് കരാറുകാർ പറയുന്നു.

 വി.പി.റെജി, പ്രസിഡന്റ് വാഴൂർ പഞ്ചായത്ത്

കെട്ടിടം നിർമിക്കുന്ന സമയത്ത് മരങ്ങൾ മുറിച്ചു നീക്കേണ്ടതായിരുന്നു. പ്ലാവ് വളർന്നതോടെ കെട്ടിടത്തിന്റെ പാരപ്പറ്റ് മുറിച്ചുനീക്കി. പ്ലാവ് ഭിത്തിയിൽ ഇടിച്ചു നിൽക്കുകയാണ്. വാകമരം വളർന്ന് വളഞ്ഞ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കു ഭീഷണിയായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com