കോട്ടയം∙ ജില്ലയിലെ പഞ്ചഗുസ്തി കായിക താരങ്ങൾക്കായി കോട്ടയം ജില്ലാ ആം റസലിങ് അസോസിയേഷൻ നടത്തിയ പരിശീലനത്തിൽ നൂറോളം പേർ പങ്കെടുത്തു. കോട്ടയം കളത്തിപ്പടിയിലുള്ള സോളമൻസ് ജിമ്മിൽവച്ചാണ് ആണ് പരിശീലനം നൽകിയത്. പി.കെ. സുരേഷ് ബാബു (രക്ഷാധികാരി, കോട്ടയം ജില്ലാ ആം റസലിങ് അസോസിയേഷൻ), സെബാസ്റ്റ്യൻ വി. മാത്യു (സെക്രട്ടറി, കോട്ടയം ജില്ലാ ആം റസലിങ് അസോസിയേഷൻ), നൈജിൽ ജോർജ് (സെക്രട്ടറി, ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ കോട്ടയം) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലനം തുടർന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മൽസരങ്ങളിൽ പങ്കെടുക്കുമ്പോൾ ശരീരത്തിന്റെയും കൈയുടെയും പോസിഷൻ, മൂവ്മെന്റ്സ്, ടെക്നിക്കുകൾ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ ഉണ്ടായിരുന്നു.
വർക്കൗട്ട് എന്നത് കേവലം രോഗസൗഖ്യത്തിനുള്ള പ്രതിവിധിയല്ല, പകരമത് രോഗം വരുന്നത് തടയാനും ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. അതിനാൽ ജിമ്മിലും ഹെൽത്ത് ക്ലബുകളിലും പോകുന്നത് ജീവിതചര്യയാക്കി മാറ്റണമെന്നും ഫിറ്റ്നസ് ട്രെയിനർമാരിൽ ഒരാളും ലോക പഞ്ചഗുസ്തി താരവുമായ സെബാസ്റ്റ്യൻ വി. മാത്യു (സെക്രട്ടറി, കോട്ടയം ജില്ലാ ആം റസലിങ് അസോസിയേഷൻ) പറഞ്ഞു.