കോട്ടയം ∙ കോടമഞ്ഞിൻ താഴ്‌വരയിലൂടെ ഡിസംബറിൽ വനയാത്ര നടത്താൻ അവസരം ഒരുങ്ങുന്നു. ടൂർ നടത്താനുള്ള പദ്ധതിക്ക് വനം വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ് ഡിസംബർ ഒന്നിന് ആരംഭിക്കും.കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 10.30ന് തിരികെയെത്തും.
ഓർഡിനറി സിനിമയിൽ കാണിക്കാൻ ബാക്കിവച്ച ഗവിയുടെ പച്ചമേടുകൾ നിറഞ്ഞ മലകളും കക്കി ആനത്തോട്, കൊച്ചു പമ്പ ഡാമുകളും യാത്രയിൽ കാണാം. ഭക്ഷണവും കൊച്ചുപമ്പയിൽ ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. യാത്രയിൽ മലമുഴക്കി വേഴാമ്പലിനെയും കാട്ടുപോത്തുകളെയും ആനക്കൂട്ടങ്ങളെയും കാണാം. പാഞ്ചാലിമേടിന്റെ മനോഹാരിതയിലൂടെയും പോകുന്ന യാത്രയ്ക്ക് ഒരാൾക്ക് 1,650 രൂപയാണു നിരക്ക്.36 സീറ്റുകളുള്ള ബസാണ് യാത്രയ്ക്കായി ക്രമീകരിച്ചത്. ബുക്കിങ്ങിനായി രാവിലെ 10 മുതൽ 5 വരെ വിളിക്കാം. ഫോൺ : 9495876723, 8547832580