ADVERTISEMENT
മൂന്നിലവ് ∙ കൂട്ടക്കല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്കു പരുക്കേറ്റു. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.വൈദ്യുതി പോസ്റ്റ് തകർത്താണു ബസ് മതിലിൽ ഇടിച്ചു മറിഞ്ഞത്. ഇന്നലെ  2 മണിയോടെയാണ് അപകടം. ഡ്രൈവർ വിജയൻ, കണ്ടക്ടർ ബിജുമോൻ എന്നിവർ ഉൾപ്പെടെ 7 പേർ മാത്രമാണു ബസിലുണ്ടായിരുന്നത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.ഈരാറ്റുപേട്ടയിൽ നിന്നു പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.‌
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com