അമിനിറ്റി സെന്റർ തുറക്കാൻ നടപടി

tourism
SHARE

പാലാ ∙ ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അമിനിറ്റി സെന്റർ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള തുടർ നടപടികൾക്ക് നഗരസഭയുടെ പച്ചക്കൊടി. നഗര സൗന്ദര്യവൽക്കരണത്തിനും ടൂറിസ്റ്റ് അമിനിറ്റി സെന്ററിനുമായി മീനച്ചിലാറിന്റെ തീരത്ത് നിർമിച്ച വിനോദ വിശ്രമ കേന്ദ്രത്തിലേക്കുള്ള വൈദ്യുതിക്കും വെള്ളത്തിനും നഗരസഭ എൻഒസി നൽകും.

സംസ്ഥാന ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിർമാണ പ്ലാൻ നഗരസഭയിൽ സമർപ്പിച്ചിരുന്നില്ല. കിറ്റ്കോയായിരുന്നു നിർമാണ ഏജൻസി. കരാറുകാരനു നിർമാണ തുക നൽകാത്തതിനെ തുടർന്ന് വിഷയം കോടതി കയറിയിരുന്നു. ജോസ് കെ.മാണി എംപി വഴി നഗരസഭാധ്യക്ഷൻ ടൂറിസം വകുപ്പ് അധികൃതരുമായും വകുപ്പു മന്ത്രിയുമായി ചർച്ച നടത്തി. 

തുടർന്ന് വൈദ്യുതിക്കും വെള്ളത്തിനും നഗരസഭയുടെ എൻഒസി ആവശ്യപ്പെട്ട് ജില്ല ടൂറിസം ഡപ്യൂട്ടി ഡയറക്ടർ നഗരസഭയ്ക്കു കത്ത് നൽകി. നഗരസഭാധ്യക്ഷൻ വിഷയം നഗരസഭ കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ എല്ലാ അനുമതികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും കൗൺസിൽ ഒറ്റക്കെട്ടായി എൻഒസി നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തു.

5 കോടി രൂപ മുടക്കി നിർമിച്ച ടൂറിസം കേന്ദ്രം വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഗ്ലാസ് മേൽക്കൂരയുള്ള കോൺഫറൻസ് ഹാളും മറ്റും ഉൾപ്പെടുന്ന വിനോദ വിശ്രമ കേന്ദ്രം കാടുപിടിച്ച് നശിക്കുകയാണ്. കേന്ദ്രത്തിന്റെ നടത്തിപ്പ് ആവശ്യപ്പെട്ട് നഗരസഭ ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ വകുപ്പുതല തർക്കങ്ങൾ കാരണം തുടർ നടപടി ഉണ്ടായില്ല. വൈദ്യുതിയും വെള്ളവും എത്തുന്നതോടെ അമിനിറ്റി സെന്റർ തുറക്കുവാൻ കഴിയുമെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS