ADVERTISEMENT

കോട്ടയം ∙ മൂന്നു ഗവർണർമാർ നാളെ മുതൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു. ആദ്യമെത്തുന്നതു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ്. കോട്ടയം പബ്ലിക് ലൈബ്രറി 140-ാം വാർഷികത്തോടനുബന്ധിച്ചു നാളെ 4നു കെ.പി.എസ്.മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീധരൻ പിള്ള പങ്കെടുക്കും. തിങ്കളാഴ്ച ചാവറ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാലായിലെത്തും. നാട്ടകം ഗെസ്റ്റ് ഹൗസിലാവും രണ്ടുപേരും വിശ്രമിക്കുക.

കോട്ടയം മാന്നാനം സ്വദേശിയായ സി.വി.ആനന്ദബോസ് ബംഗാൾ ഗവർണറായ ശേഷം ആദ്യമായി ജില്ലയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആറാം തീയതി മുതൽ എട്ടുവരെ കോട്ടയത്തു വിവിധ പരിപാടികളിൽ പങ്കെടുക്കും. 6ന് ഏറ്റുമാനൂരിലും പേരൂർക്കാവിലും ചടങ്ങുകളിൽ പങ്കെടുക്കും. 7നു മാന്നാനം കൊട്ടാരം ക്ഷേത്രത്തിൽ ദർശനം നടത്തും. മാന്നാനം പള്ളിയിലും എത്തും. എട്ടിന് ബിസിഎം കോളജിൽ ഉൾപ്പെടെ ബംഗാൾ ഗവർണർക്കു സ്വീകരണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com