പെൻഷൻകാർ സൂക്ഷിക്കുക; പിന്തുടർന്ന് പണം തട്ടുന്ന സംഘം നഗരത്തിൽ, സംഭവം ഇങ്ങനെ

robbery-money-fraud
SHARE

കോട്ടയം ∙ പെൻഷൻകാർ സൂക്ഷിക്കുക, പണം വാങ്ങാൻ ട്രഷറിയിൽ എത്തുന്നവരെ പിന്തുടർന്ന് പണം തട്ടുന്ന സംഘം കലക്ടറേറ്റ് വളപ്പിൽ. ട്രഷറിയിൽനിന്ന് പെൻഷൻതുക വാങ്ങിയ മടങ്ങിയ കുമാരനല്ലൂർ ലക്ഷ്മി ഭവനം വിജയലക്ഷ്മിയുടെ 46,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിജയലക്ഷ്മി തനിച്ചാണ് ട്രഷറിയിൽ എത്തിയത്. പെൻഷൻ വാങ്ങി ബസിൽ കഞ്ഞിക്കുഴിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു.

കഞ്ഞിക്കുഴി സ്റ്റോപ്പിൽ ബസ് ഇറങ്ങിയപ്പോഴാണ് കൈവശം ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയത് അറിഞ്ഞത്. ഈസ്റ്റ് പൊലീസിൽ പരാതി നൽകി. നേരത്തേയും സമാനരീതിയിലുള്ള പരാതി ഉയർന്നിരുന്നു.ട്രഷറിയിൽ തനിച്ചെത്തിയ പ്രായമായ ആളുകൾക്കാണ് പണം നഷ്ടമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS