ADVERTISEMENT

ചങ്ങനാശേരി ∙കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിനു മുൻപായി സുരക്ഷാ നടപടികളുടെ ഭാഗമായി ചുറ്റും ഷീറ്റ് വച്ചു മറയ്ക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

പുതിയ ടെർമിനൽ നിർമിക്കുന്നതിനു മുന്നോടിയായാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നത്.പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 2 കട ഉടമകളോടു ഇവിടെ നിന്നും സാധനങ്ങൾ മാറ്റിയ ശേഷം കട ഒഴിയാൻ നിർദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ പൊലീസിന്റെ സാന്നിധ്യത്തിൽ ഇവിടെ എത്തിയ കെഎസ്ആർടിസി അധികൃതർ കട ഉടമകളോട് അടിയന്തരമായി കട ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു വിസമ്മതിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com