സ്കൂൾ സമയത്തും ലോഡുമായി പാഞ്ഞ് ലോറികൾ

torous-lorry-running-during-school-time
മണിപ്പുഴ – വെൺകുറിഞ്ഞി റോഡിലൂടെ സ്കൂൾ സമയങ്ങളിൽ ലോഡുമായി പോകുന്ന ടോറസ്.
SHARE

എരുമേലി ∙ സ്കൂൾ സമയ നിയന്ത്രണം പാലിക്കാതെ ലോറികൾ ലോഡുമായി പോകുന്നതായി പരാതി. രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ലോറികൾക്ക് സമയ നിയന്ത്രണം ഉണ്ടെങ്കിലും അത് അവഗണിച്ച് ലോഡുമായി ടോറസുകൾ പോകുന്നുവെന്നാണ് പരാതി. മണിപ്പുഴ– വെൺകുറിഞ്ഞി റോഡിലാണ് കൂടുതൽ ലോറികളും സമയ നിബന്ധന തെറ്റിച്ച് പോകുന്നത്. 

എരുമേലിയിൽ നിന്നുള്ള പാറമടകളിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്ക് പാറ കൊണ്ടുപോകുന്നത് ഈ വഴിയാണ്. എംഇഎസ് കോളജ്, വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂൾ, വെച്ചൂച്ചിറ സെന്റ് തോമസ് സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾ ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.

തീർഥാടക വാഹനങ്ങളും കെഎസ്ആർടിസി സ്പെഷൽ ബസുകളും കടത്തിവിടാൻ കഴിയുന്ന കുറുവാമൂഴി ഓരുങ്കൽ ബൈപാസിലൂടെ ലോറികൾ മാത്രമാണ് കടത്തി വിടുന്നതെന്നും ആരോപണം ഉണ്ട്. കഴി‍ഞ്ഞ ദിവസം വെച്ചൂച്ചിറ പൊലീസ് കുളമാംകുഴി ഭാഗത്തുവച്ചു സ്കൂൾ സമയം ഓടിയ 4 ലോറികൾ പിടികൂടി പിഴ ചുമത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS