വിശ്വാസ സഹസ്രം സാക്ഷി; ഭക്തിപ്രഭയിൽ പാറേൽ പള്ളിയിൽ തിരുനാൾ പ്രദക്ഷിണം

പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാളിനോടനുബന്ധിച്ച് തിരുസ്വരൂപം വഹിച്ചുകൊണ്ട് കുരിശുംമൂട്ടിലേക്കുള്ള പ്രദക്ഷിണം പള്ളിയിൽ നിന്ന് ‌ പുറപ്പെട്ടപ്പോൾ.
പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാളിനോടനുബന്ധിച്ച് തിരുസ്വരൂപം വഹിച്ചുകൊണ്ട് കുരിശുംമൂട്ടിലേക്കുള്ള പ്രദക്ഷിണം പള്ളിയിൽ നിന്ന് ‌ പുറപ്പെട്ടപ്പോൾ.
SHARE

ചങ്ങനാശേരി ∙ വിശ്വാസ സഹസ്രങ്ങൾക്കു അനുഗ്രഹം പകർന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു. മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചാണു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി എഴുന്നള്ളിച്ചത്. കുരിശുംമൂട് കവലയിലേക്കു നടത്തിയ പ്രദക്ഷിണത്തിൽ ഫാ.തോമസ് ചൂളപ്പറമ്പിൽ കാർമികത്വം വഹിച്ചു.

തിരുനാളിന്റെ പ്രധാന ദിനമായിരുന്ന ഇന്നലെ രാവിലെ നടന്ന തിരുക്കർമങ്ങളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ കാർമികരായി. ഇടവകക്കാരായ വൈദികരുടെയും ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരുടെയും നേതൃത്വത്തിൽ നടത്തിയ കുർബാനയ്ക്കു ഫാ.മാത്യു പുത്തനങ്ങാടി കാർമികത്വം വഹിച്ചു. 

വികാരി ജനറൽമാരായ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.ഡോ.ജയിംസ് പാലയ്ക്കൽ, ഫാ.ജേക്കബ് നടുവിലേക്കളം എന്നിവർ മറ്റു സമയങ്ങളിൽ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. നാളെ മുതൽ 16 വരെ ദിവസവും വൈകിട്ട് 4.30ന് കുർബാന നടത്തും.  പൂർവിക സ്മരണ ദിനമായ 16ന് വൈകിട്ട് 4.30ന് കുർബാനയ്ക്കു ശേഷം സെമിത്തേരി സന്ദർശനം. 18ന് കൊടിയിറക്ക് തിരുനാൾ ദിനത്തിൽ വൈകിട്ട് 6ന് മന്ദിരത്തിലേക്ക് പ്രദക്ഷിണം. തുടർന്ന് കൊടിയിറക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS