ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ 4 പേർ പിടിയിൽ

  ദിപിൻ വിശ്വം, നസീർ, ബാബു ,എം.എസ്.സോബിൻ.
ദിപിൻ വിശ്വം, നസീർ, ബാബു ,എം.എസ്.സോബിൻ.
SHARE

കോട്ടയം ∙ തിരുനക്കര മൈതാനത്ത് പരിപാടികൾക്കായി എത്തിച്ചിരുന്ന ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ പുതുപ്പള്ളി മാമ്മൂട്ടിൽ ദിപിൻ വിശ്വം (33), കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റം നസീർ (39), ഇടുക്കി കരുണാപുരം ബാലഗ്രാം ആറ്റുപുറമ്പോക്ക് ബാബു (48), ഉടുമ്പൻചോല അമ്പലമേട് മറ്റപ്പള്ളിൽ എം.എസ്.സോബിൻ (30) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 

എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ടി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ ഇ.ടി.ബിജു എന്നിവർ ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണു മോഷണം നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS