പിണറായി സർക്കാർ ജനങ്ങളുടെ മുഖത്ത് ചവിട്ടുന്നു: ബഫർസോൺ വിഷയത്തിൽ കെ.മുരളീധരൻ

HIGHLIGHTS
  • എയ്ഞ്ചൽവാലിയിൽ ആന്റോ ആന്റണി എംപി നടത്തിയ ഉപവാസം സമാപിച്ചു
  ബഫർസോൺ പ്രഖ്യാപനത്തിന് എതിരെ എയ്ഞ്ചൽവാലിയിൽ ആന്റോ ആന്റണി എംപി നടത്തിയ ഉപവാസത്തിനു സമാപനംകുറിച്ച് കെ.മുരളീധരൻ എംപി നാരങ്ങനീരു നൽകുന്നു. മോൻസ് ജോസഫ് എംഎൽഎ, എ.ഷംസുദ്ദീൻ എന്നിവർ സമീപം. 			              ചിത്രം: മനോരമ
ബഫർസോൺ പ്രഖ്യാപനത്തിന് എതിരെ എയ്ഞ്ചൽവാലിയിൽ ആന്റോ ആന്റണി എംപി നടത്തിയ ഉപവാസത്തിനു സമാപനംകുറിച്ച് കെ.മുരളീധരൻ എംപി നാരങ്ങനീരു നൽകുന്നു. മോൻസ് ജോസഫ് എംഎൽഎ, എ.ഷംസുദ്ദീൻ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

എയ്ഞ്ചൽവാലി ∙ തന്നെ വിജയിപ്പിച്ച ജനങ്ങളുടെ മുഖത്തു ചവിട്ടുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാരിന്റേതെന്നു കെ.മുരളീധരൻ എംപി.ബഫർസോൺ, വനമേഖലാ വിഷയം സംബന്ധിച്ചും സമരം ചെയ്ത കർഷകർക്ക് എതിരെയുള്ള കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ എയ്ഞ്ചൽവാലിയിൽ നടന്ന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ ഒരു കർഷകനെപ്പോലും പെരുവഴിയിലാക്കാൻ അനുവദിക്കില്ലെന്നു മുരളി പറഞ്ഞു. കർഷകർക്കൊപ്പമാണ് യുഡിഎഫ് നിലകൊള്ളുന്നത്. കർഷകരെ ഇറക്കിവിടില്ലെന്നും കൃഷി ചെയ്യാനുള്ള അവകാശം സംരക്ഷിക്കുമെന്നും യുഡിഎഫ് എംപിമാരുടെ സംഘത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ഉറപ്പു ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ അവരുടെ നിലപാടു വ്യക്തമാക്കട്ടെ എന്നാണു കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരൻ പറഞ്ഞു.

വനം വകുപ്പ് ഓഫിസിന്റെ ബോർഡ് പിഴുത സംഭവത്തിൽ പൊലീസ് കേസെടുത്ത 70 കർഷകരും നൂറുകണക്കിനു ജനങ്ങളും എംപിക്ക് ഒപ്പം ഉപവാസത്തിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS