ADVERTISEMENT

കുറുപ്പന്തറ ∙ പഞ്ചായത്ത് ജീപ്പിന്റെ താക്കോലുമായി ഡ്രൈവർ വീട്ടിൽ പോയതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് മൂന്നു മാസമായി ഔദ്യോഗിക വാഹനം ബഹിഷ്കരിച്ചു. സിപിഎം നേതാവും മാഞ്ഞൂർ   പഞ്ചായത്ത് പ്രസിഡന്റുമായ കോമളവല്ലി രവീന്ദ്രൻ സ്വന്തം പണം മുടക്കി ഓട്ടോയിലാണു യാത്ര.നവംബറിലാണു പഞ്ചായത്ത് ജീപ്പിന്റെ താക്കോലുമായി ഡ്രൈവർ വീട്ടിൽ പോയത്. പിറ്റേന്ന് അവധി എടുക്കുകയുംചെയ്തു.  അന്നു മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും മറ്റു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാൻ ഓഫിസിലെത്തിയ പ്രസിഡന്റ് ഏറെ നേരം കാത്തിരുന്നു. തുടർന്നാണു ഡ്രൈവർ താക്കോലുമായി പോയെന്നും അവധിയിലാണെന്നും അറിയുന്നത്.

പഞ്ചായത്തിലെ വാഹനങ്ങളുടെ താക്കോൽ ഉപയോഗം കഴിയുമ്പോൾ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറണമെന്നാണുചട്ടം. എന്നാൽ ഈ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ഡ്രൈവറെ ന്യായീകരിക്കുകയും ജീവനക്കാർ പ്രസിഡന്റിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. ഇതോടെയാണു പ്രസിഡന്റ് ജീപ്പ് ബഹിഷ്കരിച്ചത്.

ഡ്രൈവർക്കെതിരെ പഞ്ചായത്ത് ഡയറക്ടറേറ്റിൽ പരാതി നൽകിയിട്ടുണ്ടെന്നും തീരുമാനം ഉണ്ടായ ശേഷമേ വാഹനം ഉപയോഗിക്കൂവെന്നും  കോമളവല്ലി  പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com