കൂപ്പർ.. നീ എവിടെ? സങ്കടം സഹിക്കാൻ പറ്റുന്നില്ല; ഐഷു കാത്തിരിക്കുന്നു

kottayam-thottackad-cat-missing
SHARE

കോട്ടയം∙ ‘‘എന്റെ കൂപ്പറിനെ ബുധനാഴ്ച മുതൽ കാണുന്നില്ല. കാറ്റ് ഫുഡ് അല്ലാതെ വേറൊന്നും കഴിക്കില്ല. സങ്കടം സഹിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാൽതിരിച്ചു തരണം’’ – ഓമനിച്ചു വളർത്തിയ പൂച്ചയെ കാണാതായ വിഷമത്തിൽ നോട്ട് ബുക്കിലെ പേപ്പറിൽ കത്തെഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് കാത്തിരിക്കുകയാണ് തോട്ടയ്ക്കാട് ചെത്തിമറ്റം വീട്ടിൽ ഐഷ അന്ന ജേക്കബ്.

ktm-thottackad-cat-missing

അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഐഷയ്ക്ക് രണ്ടര വർഷം മുൻപ് പിതാവ് സമ്മാനമായി നൽകിയ പേർഷ്യൻ പൂച്ചയെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കത്തു ശ്രദ്ധയിൽപ്പെടുന്നവർ തന്റെ അരുമയെ കണ്ടെത്താൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഐഷ. ഫോൺ: 8086654555

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS