ADVERTISEMENT

വൈക്കം ∙ ടിവിപുരം ചെമ്മനത്തുകരയിൽ 20 മുട്ടക്കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. മണ്ണാറച്ചിറ ഭാസ്കരന്റെ വീട്ടിലെ കോഴികളെ വ്യാഴാഴ്ച പുലർച്ചെയാണ് കൊന്നത്. പ്രദേശത്ത് വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും നേരെയുള്ള തെരുവുനായ ആക്രമണം രൂക്ഷമാണ്. ആഴ്ചകൾക്കു മുൻപ് ടിവിപുരം മൂത്തേടത്തുകാവ് വിശ്വ സത്യജ്ഞാന നിലയത്തിൽ സത്യജിത്തിന്റെ 2 ആടുകളെ കടിച്ചു കൊന്നിരുന്നു.

ക്ഷേമ പെൻഷൻ ലഭിച്ച പണം കൊണ്ട് വയോധിക ദമ്പതികൾ വാങ്ങി വളർത്തിയ 20 മുട്ടക്കോഴികളെ കൂട്ടമായെത്തിയ തെരുവു നായകൾ കൂട് തകർത്ത് അകത്തു കടന്നാണ് കൊന്നത്. ഹൃദ്രോഗിയായ ഭാസ്കരനും ഭാര്യ തങ്കമണിയും പശു, താറാവ്, കോഴി എന്നിവയെ വളർത്തിയാണ് കഴിയുന്നത്. ബാക്കിയുള്ള വളർത്തു മൃഗങ്ങളെ നായ്ക്കളുടെ കൂട്ടത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടുത്തും എന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. വീട്ടുകാർ രാവിലെ കൂട്ടിൽ എത്തിയപ്പോഴാണ് കോഴികളെ കൊന്ന നിലയിൽ കണ്ടത്. 

സമീപകാലത്ത് കറവപ്പശുക്കളെയടക്കം തെരുവുനായ്ക്കൾ ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. നായ്ക്കളുടെ ആക്രമണം തടയാൻ എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com