കുമരകം ∙ കോണത്താറ്റ് താൽക്കാലിക റോഡിലൂടെ കെഎസ്ആർടിസി ബസ് കടന്നു പോകാനുള്ള ശ്രമം തടഞ്ഞു. വലിയ വാഹനങ്ങൾക്കു കടന്നു പോകുന്നതിനു വിലക്കുള്ള റോഡിലൂടെ ആണു കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ഇന്നലെ രാവിലെ 11 നാണ് സംഭവം.
വിനോദ സഞ്ചാരികളുമായി കുമരകത്തേക്ക് വന്നതായിരുന്നു ബസ്. എതിർപ്പിനെത്തുടർന്നു ബസ് തിരികെ പോയി. സ്വകാര്യ ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങൾ കടത്തിവിടാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി പോകുന്നതിനെ ബസ് ജീവനക്കാർ ഉൾപ്പെടെ ഉള്ളവർ എതിർത്തിരുന്നു.