ADVERTISEMENT
കോട്ടയം ∙ ദൈവത്തോട് നീതി പുലർത്തുന്ന അധ്യാപക സമൂഹത്തിന് മാത്രമേ ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി  പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സിഎസ്ഐ മധ്യകേരള മഹായിടവക അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സിഎംഎസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ സുമോദ് സി.ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രൊഫ റൂബിൾ രാജ് മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് ഡോ.ആൻഡ്രൂ ആസ് ബിൽ, മഹായിടവക വൈദിക സെക്രട്ടറി നെൽസൺ ചാക്കോ, അത്മായ സെക്രട്ടറി ജേക്കബ് ഫിലിപ്പ് കല്ലുമല, രജിസ്ട്രാർ ഫിലിപ്പ് എം.വർഗീസ്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി സി.വൈ.തോമസ്, ഷിബു തോമസ്, ഡോ. സാലി ജേക്കബ്, ജോളി തോമസ്, രമ സൂസൻ മാത്യു, ബാബു മാത്യു എന്നിവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com