ADVERTISEMENT

പാലാ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് തൊടുപുഴ - പാലാ - കോട്ടയം എസി സർവീസ് ആരംഭിച്ചു. ലോ ഫ്ലോർ എസി ബസാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറിനെക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. രാവിലെ 6.40നു പാലായിൽ നിന്ന് തൊടുപുഴയ്ക്കും തിരികെ 7.55നു പുറപ്പെട്ട് 8.45നു പാലായിലും 9.15നു കോട്ടയത്തും എത്തും. 8 ട്രിപ്പുകളാണുള്ളത്. രാത്രി 8.55നു പാലായിൽ സർവീസ് അവസാനിക്കും.

ആദ്യ സർവീസിൽ തന്നെ അപകടം

കിടങ്ങൂർ ∙ കെഎസ്ആർടിസി എസി ബസ് സർവീസ് ആദ്യ ദിവസം അപകടത്തെ തുടർന്ന് മുടങ്ങി. ഇന്നലെ രാവിലെ 10.30നു പഴയ റോഡിൽ കൈതോലി വളവിൽ ടിപ്പർ ലോറി ഇടിച്ചാണ് ബസ് ‌സർവീസ് മുടങ്ങിയത്. ടിപ്പർ ലോറി നിയന്ത്രണം വിട്ടതാണ് അപകട കാരണമായത്. ആർക്കും പരുക്കില്ല.

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് തൊടുപുഴ - പാലാ - കോട്ടയം എസി ബസ് സർവീസ് ആരംഭിച്ചത് ഇന്നലെയാണ്. ലോ ഫ്ലോർ എസി ബസാണ് അപകടത്തിൽപെട്ടത്. കോട്ടയത്തു നിന്ന് തൊടുപുഴയ്ക്കു പോകുമ്പോഴായിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com