ADVERTISEMENT

മുണ്ടക്കയം ∙ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പെരുവന്താനം പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടത്തിയ ഹർത്താലിൽ പഞ്ചായത്തിലെ പ്രധാന ടൗണുകളായ ദേശീയപാതയിലെ 35–ാം മൈൽ, പെരുവന്താനം, മുറിഞ്ഞപുഴ എന്നിവിടങ്ങളിലും ഗ്രാമീണ മേഖലകളിലും കടകൾ അടഞ്ഞു കിടന്നു.

ദേശീയപാതയിൽ വാഹനങ്ങൾ ഓടിയെങ്കിലും ഗ്രാമീണ റോഡുകൾ നിശ്ചലമായിരുന്നു.പഞ്ചായത്തിന്റെ എസ്റ്റേറ്റ് മേഖലകളിലും മറ്റ് ജനവാസ മേഖലകളിലും വന്യ മൃഗ ശല്യം വ്യാപകമായിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ്. നിരവധി പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഹർത്താൽ വരെ നടത്തേണ്ടി വന്നത്.

Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം

 ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ അതിർത്തി പ്രദേശത്തെ ജനവാസ മേഖലയിൽ എത്തിയത് 24 കാട്ടാനകളാണ്. ഇവയെ വനത്തിലേക്ക് ഓടിച്ചു എങ്കിലും അതിർത്തിയിൽ കിടങ്ങുകളും, സോളർ വേലികളും ഇല്ലാത്തതിനാൽ വീണ്ടും എത്താൻ സാധ്യതയുണ്ട്. വളർത്തു മൃഗങ്ങളെ കടിച്ചു കൊലപ്പെടുത്തുന്ന പുലി എന്നു സംശയിക്കുന്ന ജീവികളും പ്രദേശത്ത് വിഹരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായതോടെ പ്രതിഷേധങ്ങളും ശക്തി പ്രാപിച്ചു.

വനം അതിർത്തി മേഖലകളിൽ സോളർ വേലികളും കിടങ്ങുകളും സ്ഥാപിക്കുക. നാട്ടിലേക്ക് കടന്ന മൃഗങ്ങളെ കണ്ടെത്തി വനത്തിലേക്ക് ഓടിക്കാൻ നടപടി സ്വീകരിക്കുക, ജനങ്ങളുടെ ജീവന് സുരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഹർത്താൽ നടത്തിയത്. ഇടുക്കി ഡിസിസി അംഗം ജോൺ.പി.തോമസ്, മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട്, യുഡിഎഫ് ചെയർമാൻ അലക്സ് തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൻ.രാമദാസ്, ബ്ലോക്ക് സെക്രട്ടറി കെ.ജെ.ജോസുകുട്ടി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com