ADVERTISEMENT

അയർക്കുന്നം ∙ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അയർക്കുന്നം പഞ്ചായത്തിൽ 1.20 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്നു ജില്ലാ പ‍ഞ്ചായത്ത് അംഗം റെജി.എം.ഫിലിപ്പോസ് പറഞ്ഞു. ‘മലയാള മനോരമ’യുടെ നേതൃത്വത്തിൽ നടത്തിയ ‘നാടിനൊപ്പം’ വികസന ചർച്ചയിൽ ഉയർന്ന ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നു റെജി എം.ഫിലിപ്പോസ് പറ​ഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർച്ചിനകം പദ്ധതികൾ പൂർത്തീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, വൈസ് പ്രസിഡന്റ് ലാൽസി.പി.മാത്യു, സ്ഥിരം സമിതി  അധ്യക്ഷരായ ജിജി നാഗമറ്റം, കെ.സി.ഐപ്പ്, ഷീന മാത്യു, മറ്റ് ജനപ്രതിനിധികൾ എന്നിവരും പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനു നേതൃത്വം നൽകി വരുന്നു. 

മറ്റ് പദ്ധതികൾ 

വലിയമറ്റം എസ്‌സി കോളനി സമഗ്ര വികസനം – 25 ലക്ഷം, പള്ളിക്കുന്ന് വള്ളികാട് കുടിവെളള പദ്ധതി ടാങ്ക് നിർമാണം – 20 ലക്ഷം, വരകുകുളം റെയിൽവേ കോളനി അടിസ്ഥാന സൗകര്യ വികസനം – 20 ലക്ഷം, കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ശുചിമുറി ബ്ലോക് നിർമാണം – 10 ലക്ഷം, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ( ഒറവയ്ക്കൽ, അമയന്നൂർ, കരുനാട്ട് കവല, ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം സമീപം) മിനി ഹൈമാസ്റ്റ് വിളക്കുകൾ – 5.50 ലക്ഷം, വെട്ടുകാട് –മുടപ്പാല– മുന്നോടിക്കുന്ന് റോഡിൽ വഴിവിളക്ക് ലൈൻ വലിക്കൽ –2.5 ലക്ഷം, ചിറപ്പാലം റോഡിനു അരിക് കെട്ട് – 2 ലക്ഷം.

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 35 ലക്ഷം 

നാടിനൊപ്പം ചർച്ചയിൽ ഉയർന്ന പ്രധാന ആവശ്യമായിരുന്നു വിവിധ റോഡുകളുടെ പുനരുദ്ധാരണം. താഴെ പറയുന്ന പ്രകാരമാണ് ജില്ലാ പഞ്ചായത്തിൽ നിന്നു തുക അനുവദിച്ചിരിക്കുന്നത്. 

∙ ചോറാറ്റിൽപടി – വാട്ടർ വർ‌ക്സ് റോഡ് – 7 ലക്ഷം, ചിറക്കരോട്ട് പടി–പാറപ്പുറം റോഡ് –7 ലക്ഷം, നല്ലമ്മക്കുഴി –വെട്ടുകുഴി റോഡ് – 7 ലക്ഷം, ചപ്പാത്ത് –നീറിക്കാട് റോഡ് – 7 ലക്ഷം, വന്നല്ലൂർക്കര – തറ തട്ടേൽ റോഡ് – 7 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com