വീടുകയറി ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

  അറസ്റ്റിലായ ഹരി ബിജു, ജസ്‌ലിൻ തങ്കച്ചൻ.
അറസ്റ്റിലായ ഹരി ബിജു, ജസ്‌ലിൻ തങ്കച്ചൻ.
SHARE

ഗാന്ധിനഗർ ∙ ലഹരി വിരുദ്ധ പ്രചാരണം നടത്തിയതിന്റെ വിരോധം നിമിത്തം യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ എസ്എച്ച് മൗണ്ട് ഇടത്തിനകം ഹരി ബിജു (20), നട്ടാശേരി എസ്എച്ച് മൗണ്ട് സ്കൂളിനു സമീപം തൈത്തറയിൽ ജസ്‌ലിൻ തങ്കച്ചൻ (20) എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും ഭാര്യയെയും പിതാവിനെയും മറ്റും ആക്രമിക്കുകയും വീടിന് നാശം വരുത്തുകയും ചെയ്തിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുവാവ് ക്യാംപുകൾ സംഘടിപ്പിക്കുകയും, പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തതിലുള്ള വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്.

അറസ്റ്റിലായ ഹരി ബിജുവിന് ഗാന്ധിനഗർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടിക്കേസും ജസ്‌ലിനു ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. സ്റ്റേഷൻ എസ്എച്ച്ഒ കെ.ഷിജി, എസ്ഐമാരായ പ്രദീപ് ലാൽ, മാർട്ടിൻ, അലക്സ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS