ADVERTISEMENT

മള്ളിയൂർ ∙ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 102-ാം ജയന്തി ആഘോഷത്തിനു ഭക്തിനിർഭരമായ സമാപനം.    ഭാഗവതഹംസം ജയന്തി സമ്മേളനം വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതർ ഉദ്ഘാടനം ചെയ്തു.പുരാണങ്ങളിൽ ഏറ്റവും ഉന്നതമായത് ഭാഗവതമാണെന്നും ഭാഗവതം കേൾക്കുന്നതു തന്നെ പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.  ഭക്തർക്ക് അഭയം നൽകുന്ന ഗ്രന്ഥമാണ് ഭാഗവതം. ഇതു വെറും പുസ്തകമല്ലെന്നും ശ്രീകൃഷ്ണ ഭഗവാന്റെ അംശം ഉൾപ്പെട്ട പുണ്യഗ്രന്ഥമാണെന്നും വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതർ പറഞ്ഞു.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, മോൻസ് ജോസഫ് എംഎൽഎ, ചലച്ചിത്ര സംവിധായകൻ ശരത് എ.ഹരിദാസൻ, രാമകൃഷ്ണ അയ്യർ, ബ്രഹ്മചാരി പ്രഹ്ലാദ് ചൈതന്യ, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം നൊച്ചൂർ വെങ്കിട്ടരാമനും മള്ളിയൂർ സുഭദ്ര അന്തർജനം പുരസ്കാരം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിക്കും സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com