ADVERTISEMENT

ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ തൈപ്പൂയം ഇന്നും നാളെയുമായി നടക്കും. കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. ഇന്ന് വൈകിട്ട് 6 ന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കിഴക്കുംഭാഗം കാവടി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാവടി ഘോഷയാത്ര ആരംഭിക്കും. രാത്രി 9 ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിൽ എത്തും. രാത്രി 9 ന് കരിമരുന്ന് പ്രയോഗം. 11 ന് കാവടി വിളക്ക് പെരുന്ന ക്ഷേത്രത്തിലേക്കു പുറപ്പെടും. തുടർന്ന് ചെണ്ടമേളം. രാത്രി 1ന് അഗ്നിക്കാവടി, കരിമരുന്ന് പ്രയോഗം.

പടിഞ്ഞാറ്റുംഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 ന് കാവടിവിളക്ക്. പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കാവടി വിളക്ക് പുറപ്പെടും. പനച്ചിക്കാവ് ദേവീക്ഷേത്രത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക‍് എത്തും. പുലർച്ചെ 2ന് അഗ്നിക്കാവടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com