കോട്ടയം ∙ എംജി സർവകലാശാലയ്ക്ക് ബജറ്റ് വിഹിതമായി 36 കോടി രൂപ അനുവദിച്ചു. 42 കോടിയുടെ പദ്ധതികളാണു സർവകലാശാല സമർപ്പിച്ചത്. ഗവേഷണ വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. ഗവേഷണ ലാബുകൾ നവീകരിക്കും. ഗവേഷണ സ്റ്റുഡിയോകളും സ്ഥാപിക്കും.സർവകലാശാല ഭരണ വിഭാഗത്തിന്റെയും പരീക്ഷാ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ നവീകരണവും ഇത്തവണ ലക്ഷ്യമിടുന്നു. പുതിയതായി തുടങ്ങുന്ന അക്കാദമിക് പ്രവർത്തനങ്ങൾക്കുംഉപയോഗിക്കും.
ഹോസ്റ്റൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്കൂൾ ഓഫ് ടൂറിസം വിഭാഗത്തിനു കെട്ടിടം, ഐടി വിഭാഗത്തിൽ എംജിയു ഓൾ ഇൻ വൺ ആപ്, ഓൺലൈൻ വിദ്യാഭ്യാസത്തിനു കേന്ദ്രം, പട്ടികജാതി, വർഗ വിദ്യാർഥികളുടെ ശാക്തീകരണം, ലൈബ്രറി നവീകരണം തുടങ്ങിയവയാണു മറ്റു പദ്ധതികൾ.